സ്ഥിരമായി വർക്ക്​ ഫ്രം ഹോം തെരഞ്ഞെടുക്കുന്നവരുടെ എച്ച്​.ആർ.എ വെട്ടിക്കുറച്ചേക്കും

ന്യൂഡൽഹി: സ്ഥിരമായി വർക്ക്​ ഫ്രം ഹോം തെരഞ്ഞെടുക്കുന്നവരുടെ എച്ച്​.ആർ.എ വെട്ടിക്കുറച്ചേക്കുമെന്ന്​ റിപ്പോർട്ട്​. വർക്ക്​ ഫ്രം ഹോമിനായി പുതിയ നയം രൂപീകരിക്കു​േമ്പാൾ എച്ച്​.ആർ.എ വെട്ടിച്ചുരുക്കാനുള്ള വ്യവസ്ഥയുണ്ടാവുമെന്നാണ്​ സൂചന. എന്നാൽ, മറ്റ്​ ​ചെലവുകൾക്ക്​ കൂടുതലായി തൊഴിലാളികൾക്ക്​ പണം അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

വർക്ക്​ ഫ്രം ​ഹോമിന്‍റെ എല്ലാ സാധ്യതകളും കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ടെന്ന്​ ​ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വർക്ക്​ ഫ്രം ഹോമിന്​ സാ​ങ്കേതികമായി ​ഒരുചട്ടക്കൂട്​ ഉണ്ടാക്കുന്നതിന്​ കേന്ദ്രർക്കാർ തീരുമാനിച്ചിരുന്നു. വ​ർ​ക്ക്​ ഫ്രം ​ഹോം പ​ദ്ധ​തി​യി​ലെ തൊ​ഴി​ൽ സ​മ​യം, സ​വി​ശേ​ഷ ആ​നു​കൂ​ല്യ​ങ്ങ​ൾ, തൊ​ഴി​ലുടമയുടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ എ​ന്നി​വ നി​ർ​വ​ചി​ക്കാനും ചട്ടക്കൂട്​ കൊണ്ട്​ വരുന്നത്​. വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​തു വ​ഴി ഉ​ണ്ടാ​കു​ന്ന അ​ധി​ക വൈ​ദ്യു​തി, ഇ​ൻ​റ​ർ​നെ​റ്റ്​ ചെ​ല​വു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കും.

ഭാ​വി​യി​ലും വ​ർ​ക്ക്​ ഫ്രം ​ഹോം ​വ്യാ​പ​ക തൊ​ഴി​ൽ രീ​തി​യാ​യി​രി​ക്കു​മെ​ന്നാ​ണ്​ ​ ക​രു​തു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇപ്പോഴും ​വലി​യൊ​രു വി​ഭാ​ഗം ഓ​ഫി​സു​ക​ളി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഇ​ത്​ തൊ​ഴി​ലു​ട​മ​ക്കും തൊ​ഴി​ലാ​ളി​ക്കും ചി​ല സൗ​ക​ര്യ​വും സാ​മ്പ​ത്തി​ക ലാ​ഭ​വും ന​ൽ​കു​ന്നു​ണ്ട്. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ സേ​വ​ന മേ​ഖ​ല​ക്കാ​യി കേ​ന്ദ്ര​ം പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി​യ​ത​ല്ലാ​തെ പൊ​തു മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ല.

തൊ​ഴി​ൽ സ​മ​യ​വും സേ​വ​ന വ്യ​വ​സ്​​ഥ​ക​ളും തൊ​ഴി​ലു​ട​മ​ക്കും തൊ​ഴി​ലാ​ളി​ക്കും പ​ര​സ്​​പ​രം തീ​രു​മാ​നി​ക്കാ​മെ​ന്നാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം. അ​തേ​സ​മ​യം, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി പ​ല രാ​ജ്യ​ങ്ങ​ളും വ​ർ​ക്ക്​ ​ഫ്രം ​ഹോ​മി​ന്​ നി​യ​മം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Companies may cut HRA, give other reimbursements to employees opting for permanent WFH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.