Posted On
date_range Updated On
date_range വാണിജ്യ പാചകവാതകത്തിന് 91.50 രൂപ കുറച്ചു; ഗാർഹിക സിലിണ്ടറിന് കുറച്ചില്ല
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വില 2,028 രൂപയാകും. അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ മാസം വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 351 രൂപയും ഗാർഹിക സിലിണ്ടറുകളുടെ വില 50 രൂപയും വർധിപ്പിച്ചിരുന്നു. 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇതോടെ 20124 രൂപയായിരുന്നു.
ഗാർഹിക സിലിണ്ടറുകൾക്ക് 2022ൽ നാല് തവണയാണ് വർധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് രാജ്യത്ത് എൽ.പി.ജി വില നിശ്ചയിക്കുന്നത്. വില എല്ലാ മാസവും പുതുക്കി നിശ്ചയിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.