Posted On
date_range Updated On
date_range വാരിസ് പഞ്ചാബ് ദെ അംഗങ്ങളെ പാർപ്പിച്ച ജയിലിന് കമാന്റോ സുരക്ഷ
ദിസ്പൂർ: ഖലിസ്ഥാനി നേതാവ് അമൃത്പാലിന്റെ വാരിസ് പഞ്ചാബ് ദെയിലെ അംഗങ്ങളെ പാർപ്പിച്ച അസം ദിബ്രുഗഡിലെ ജയിലിന് അധിക കമാൻഡോ സുരക്ഷ. പ്രത്യേക പരിശീലനം നേടിയ ഭീകര വിരുദ്ധ ബ്ലാക് പാന്തർ കമാന്റോകളെയാണ് അസം പൊലീസ് ജയിൽ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
വാരിസ് പഞ്ചാബ് ദെയിലെ ഏഴ് അംഗങ്ങളെയാണ് ദിബ്രുഗഡ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ജയിലിന് അധിക സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. ജയിലിനകത്തും പുറത്തും ശക്തമായ നിരീക്ഷണം തുടരുകയും ചെയ്യുമെന്ന് പൊലീസ് സൂപ്രണ്ട് ശ്വേതൻക് മിശ്ര പറഞ്ഞു.
അസം പൊലീസും സി.ആർ.പി.എഫും പ്രത്യേക പരിശീലനം നേടിയ ജയിൽ ഗാർഡും സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ജയിൽ പരിസരത്ത് നിരീക്ഷണത്തിനായി സി.സി.ടി.വി കാമറയും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.