ന്യൂഡൽഹി: ഹാസ്യതാരവും കോമഡി ഗ്രൂപ്പായ ഒാൾ ഇന്ത്യ ബക്ചോട്(എ.െഎ.ബി)െൻറ സി.ഇ.ഒയുമായ തൻമയ് ഭട്ട് എ.െഎ.ബിയിൽ നിന്ന് വിട്ടു നിൽക്കും. മുൻ എ.െഎ.ബി അംഗവും യു ട്യൂബറുമായ ഉത്സവ് ചക്രവർത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയെടുത്തില്ലെന്ന യുവതിയുടെ ആരോപണത്തെ തുടർന്നാണ് തൻമയ് എ.െഎ.ബിയിൽ നിന്ന് വിട്ടു നിൽക്കുന്നത്.
2015ലും 2016ലും രണ്ട് വ്യത്യസ്ത സന്ദർഭത്തിൽ എ.െഎ.ബിയുടെ മറ്റൊരു സ്ഥാപക അംഗമായ ഗുർസിമ്രാൻ ഖമ്പ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു യുവതി വെളിെപ്പടുത്തിയിരുന്നു. യുവതിയുടെ വെളിെപ്പടുത്തലിെൻറ പശ്ചാത്തലത്തിൽ ഗുർസിമ്രാൻ ഖമ്പ അവധിയിൽ പ്രവേശിക്കും. എ.െഎ.ബിയാണ് ഇതു സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
തൻമയ് എ.െഎ.ബിയുടെ ൈദനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്നും എ.െഎ.ബി വ്യക്തമാക്കുന്നു. ഉത്സവിനെതിരായ ആരോപണങ്ങളെ കുറിച്ച് തൻമയിക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്നും നടപടിയെടുക്കുന്നതിൽ പരാജയപ്പെെട്ടന്നും നേരത്തെ എ.െഎ.ബി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.