മുംബൈ: ബി.ജെ.പി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ എന്‍.സി.പി നേതാവ് അജി ത് പവാറിനെ തിരിച്ചുവിളിച്ച് പവാര്‍ കുടുംബത്തിലെ ഇളമുറക്കാരനും എം.എല്‍.എയുമായ രോ ഹിത് പവാറിെൻറ കുറിപ്പ്. ശരദ് പവാറിെൻറ ജ്യേഷ്ഠന് അപ്പാസാഹെബിെൻറ പേരമകനാണ് രോഹ ിത്.
‘മുത്തച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ എെൻറ അച്ഛന് രാജേന്ദ്രയെ പവാര്‍ സാഹബ് ആശ്വസിപ്പിക്കുന്നത് ഞാന്‍ കണ്ടതാണ്. അജിത് പവാറിെൻറ അച്ഛന് ആനന്ദറാവു മരിച്ചപ്പോഴും പവാര്‍ സാഹബാണ് അജിത്തിനെ നോക്കിയത്. പവാര്‍ സാഹബ് പ്രതിസന്ധിയിലാകുമ്പോഴൊക്കെ അജിത് പവാറും ഒപ്പം നിന്നു. രാഷ്ട്രീയമായോ അല്ലാതെയോ പ്രശ്നം വരുമ്പോള്‍ അത് അലട്ടാന്‍ അനുവദിക്കുന്നതല്ല പവാര്‍ സാഹബിെൻറ രീതി. ഇന്നത്തെ ഗുരുതര പ്രതിസന്ധിയിലും പഴയ ആ കുടുംബപാരമ്പര്യംതന്നെയാണ് പ്രകടമാകേണ്ടത്. ദാദ..., പവാര്‍ സാഹബിെൻറ നിര്‍ദേശങ്ങള്‍ക്കു മുന്നില്‍ വഴങ്ങണം. കുടുംബത്തിലേക്ക് തിരിച്ചുവരണം.
രാഷ്ട്രീയവും കുടുംബവും പവാര്‍ സാഹബ് ഒരിക്കലും കൂട്ടിക്കുഴക്കില്ല. അധികാരത്തിെൻറ അഹങ്കാരവുമായി അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള് ഐക്യത്തോടെ അദ്ദേഹത്തിനുപിന്നില്‍ ഉറച്ചുനിൽക്കേണ്ട സമയമാണിത്’ -രോഹിത് സമൂഹ മാധ്യമത്തില്‍ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.