കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് 10 ലക്ഷം നൽകി ആന്ധ്രപ്രദേശ് സർക്കാർ

വിജയവാഡ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക്് 10 ലക്ഷം നൽകി ആന്ധ്രപ്രദേശ് സർക്കാർ. പാവനി ലക്ഷ്മി പ്രിയങ്കക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കലക്ടർ ഇംത്യാസാണ് കൈമാറി‍യത്.

സ്ഥിര നിക്ഷേപമായാണ് 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. കനുരു സ്വദേശികളായ പ്രിയങ്കയുടെ പിതാവ് പി. മോഹൻകുമാറും മാതാവ് ഭാഗ്യലക്ഷ്മിയും കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. അതേ ജില്ലയിലെ തന്നെ അഞ്ച് കുട്ടികൾക്ക് കൂടി കോവിഡ് ബാധ മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സമൂഹം ഇവരെ അകറ്റിനിർത്തുകയായിരുന്നു. ഇവർക്കും പത്ത് ലക്ഷം രൂപ വീതം നൽകും.

ബാങ്കിൽ നിക്ഷേപിച്ച തുകയുടെ  അഞ്ചോ ആറോ ശതമാനം പലിശ കുട്ടിയുടെ രക്ഷിതാവിന് കൈമാറും. 25 വയസ്സ് ആകുന്നതുവരെ ഇത് തുടരുമെന്നും കലക്ടർ അറിയിച്ചു.

Tags:    
News Summary - Collector gives Rs 10 lakh to girl who lost parents due to COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.