കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്തു

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ മൂന്ന് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആണ്‍സുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. ഹോസ്റ്റലിൽ നിന്നും വൈകീട്ട് 4:30 ഓട് കൂടിയാണ് ആൺസുഹൃത്തിനോടൊപ്പം വിദ്യാർഥിനി പുറത്ത് പോയത്. രാത്രി 11 മണിയോട് കൂടി മൂന്ന് പേരടങ്ങുന്ന സംഘം ഇവരുടെ കാറിനടുത്തേക്ക് വരികയായിരുന്നു.നിർത്തിയിട്ടിരുന്ന കാറിലേക്ക് കല്ലെറിഞ്ഞ സംഘം ചില്ല് തകർത്ത് ആൺസുഹൃത്തിനെ പുറത്തേക്ക് വലിച്ചെടുത്ത് മർദിക്കുകയും ചെയ്ത ശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മർദനത്തിൽ ആൺസുഹൃത്തിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളെ പിടികൂടാനായി ഏഴ് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Coimbatore college student raped near airport after being dragged from vehicle; boyfriend beaten and left unconscious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.