കോയമ്പത്തൂർ: തമിഴ്നാട്ടിൽ മത്സരയോട്ടം നടത്തിയ രണ്ട് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച കോയമ്പത്തൂർ –പൊള്ളാച്ചി ഹൈവേയിൽ അപകടകരമാം വിധം രണ്ട് സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സസ്പെൻറ് ചെയ്തിട്ടുണ്ട്.
ബസിെൻറ പിറകിലൂടെ പോയ ബൈക്ക് യാത്രികനാണ് ബസുകളുടെ മരണപ്പാച്ചിൽ കാമറയിൽ പകർത്തിയത്. എതിർവശത്ത് നിന്ന് വാഹനങ്ങൾ വരുന്നതിനിടെ മറ്റൊരു ബസിനെ മറികടക്കുന്നതിനായി റോഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ച് അറ്റകുറ്റപ്പണി നടക്കുന്ന മറ്റൊരു പാതയിലേക്ക് ഡ്രൈവർ ബസ് ഒാടിച്ച് കയറ്റുന്നതാണ് വിഡിയോയിലുള്ളത്.
വിഡിയോ പൊള്ളാച്ചി സബ് കളക്ടർ ഗായത്രി കൃഷ്ണെൻറ ശ്രദ്ധയിൽപെടുകയും ബസ് ഉടമകളുടെ യോഗം വിളിച്ച് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അമിത വേഗത തുടർന്നാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നാണ് സബ് കളക്ടർ അറിയിച്ചിരിക്കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.