ശ​നി​യാ​ഴ്ച രാ​വി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടും​മു​മ്പ്

വ​ന്ദേ​ഭാ​ര​തി​ലെ ജീ​വ​ന​ക്കാ​ർ ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്യു​ന്നു

കോ​യ​മ്പ​ത്തൂ​ർ-​ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു-​മ​ഡ്ഗാ​വ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ ട്രാ​ക്കി​ൽ

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് ജ​ങ്ഷ​ൻ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ (20646/20645), കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ-​ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ്-​കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ (20642/20641)വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. മം​ഗ​ളൂ​രു-​മ​ഡ്ഗാ​വ് വ​​ന്ദേ​ഭാ​ര​ത് ഞാ​യ​റാ​ഴ്ച മു​ത​ലും കോ​യ​മ്പ​ത്തൂ​ർ-​ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് തി​ങ്ക​ളാ​ഴ്ച മു​ത​ലും പ​തി​വ് സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​ഘോ​ഷ​മാ​യി പു​റ​പ്പെ​ട്ട ഉ​ദ്ഘാ​ട​ന സ്​​പെ​ഷ​ൽ സ​ർ​വി​സ് തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ധ​ർ​മ​പു​രി, ഹൊ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വൈ​കീ​ട്ട് 6.30 ഓ​ടെ ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ് സ്റ്റേ​ഷ​നി​ൽ എ​ത്തി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​തി​വ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തും. ഈ​റോ​ഡി​ൽ അ​ഞ്ചും സേ​ല​ത്ത് മൂ​ന്നും മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ടും മി​നി​റ്റ് വീ​തം സ്റ്റോ​പ്പു​ണ്ടാ​വും.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ലെ സ്​​പെ​ഷ​ൽ സ​ർ​വി​സ് രാ​വി​ലെ 8.30ന് ​മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു. 319 കി​ലോ​മീ​റ്റ​ർ ദൂ​രം മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 67 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ നാ​ലു മ​ണി​ക്കൂ​റും 45 മി​നി​റ്റും​കൊ​ണ്ടാ​ണ് ഈ ​ട്രെ​യി​ൻ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക. വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെ മ​റ്റെ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സ​ർ​വി​സ് ന​ട​ത്തും. കാ​ർ​വാ​റി​ലും ഉ​ഡു​പ്പി​യി​ലും ര​ണ്ടു മി​നി​റ്റ് വീ​തം സ്റ്റോ​പ്പു​ണ്ടാ​വും. ചെ​യ​ർ​കാ​ർ സീ​റ്റി​ന് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ഡ്ഗാ​വി​ലേ​ക്ക് 1330ഉം ​എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​കാ​റി​ന് 2350 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

മം​ഗ​ളൂ​രു റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ബി.​ജെ.​പി നേ​താ​വ് ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​ജെ.​പി നേ​താ​ക്ക​ളാ​യ വേ​ദ​വ്യാ​സ് കാ​മ​ത്ത് എം.​എ​ൽ.​എ, ഡോ. ​വൈ. ഭ​ര​ത് ഷെ​ട്ടി എം.​എ​ൽ.​എ, മേ​യ​ർ സു​ധീ​ർ ഷെ​ട്ടി ക​ണ്ണൂ​ർ, പ്ര​താ​പ് സിം​ഹ നാ​യ​ക് എം.​എ​ൽ.​സി, ഡെ​പ്യൂ​ട്ടി മേ​യ​ർ സു​നി​ത തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ചു​മ​ത​ല​യു​ള്ള ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു​വി​നെ​യും ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ്, ജെ.​ഡി.​എ​സ് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​വ​സാ​ന നി​മി​ഷം പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​രും പ​ങ്കെ​ടു​ത്തി​ല്ല. മം​ഗ​ളൂ​രു​വി​ൽ ഫ്ലാ​ഗ്ഓ​ഫ് നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

ഉ​ഡു​പ്പി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ കാ​റ​ന്ത്‍ലാ​ജെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ദേ ഭാ​ര​തി​ന് സ്വീ​ക​ര​ണം ന​ൽ​കി. ക​ർ​ണാ​ട​ക നി​യ​മ കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് കൊ​ട ശ്രീ​നി​വാ​സ പൂ​ജാ​രി, ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രാ​യ യ​ശ്പാ​ൽ സു​വ​ർ​ണ, ഗു​രു​രാ​ജ് ഗ​ന്ധി​ഹൊ​ളെ, ഗു​ർ​മെ സു​രേ​ഷ് ഷെ​ട്ടി, വി. ​സു​നി​ൽ കു​മാ​ർ, ഉ​ഡു​പ്പി ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ. ​വി​ദ്യ​കു​മാ​രി, ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​കെ. അ​രു​ൺ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സി.​ഇ.​ഒ പ്ര​സ​ന്ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​മ​യ​ക്ര​മം

  • കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ-​ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (20642): കോ​യ​മ്പ​ത്തൂ​ർ- പു​ല​ർ​ച്ചെ 5.00, തി​രു​പ്പൂ​ർ-5.42, ഈ​റോ​ഡ് ജ​ങ്ഷ​ൻ-6.27, സേ​ലം ജ​ങ്ഷ​ൻ - 7.18, ധ​ർ​മ​പു​രി - 8.32, ഹൊ​സൂ​ർ-10.05, ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ് -11.30 ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ്- കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (20642): ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ് -ഉ​ച്ച 1.40, ഹൊ​സൂ​ർ- 2.52, ധ​ർ​മ​പു​രി -4.16, സേ​ലം ജ​ങ്ഷ​ൻ -5.53, ഈ​റോ​ഡ് ജ​ങ്ഷ​ൻ -6.45, തി​രു​പ്പൂ​ർ-7.25, കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ- 8.00.
  • മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് ജ​ങ്ഷ​ൻ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (20646): മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ- രാ​വി​ലെ 8.30, ഉ​ഡു​പ്പി- 9.50, കാ​ർ​വാ​ർ- 12.10, മ​ഡ്ഗാ​വ് ജ​ങ്ഷ​ൻ- 1.15.
  • മ​ഡ്ഗാ​വ് ജ​ങ്ഷ​ൻ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ((20645): മ​ഡ്ഗാ​വ് ജ​ങ്ഷ​ൻ- വൈ​കീ​ട്ട് 6.10, കാ​ർ​വാ​ർ- 6.57, ഉ​ഡു​പ്പി- 9.14, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ- 10.45.
Tags:    
News Summary - Coimbatore-Bangalore, Mangalore-Madgaon Vande Bharat trains on track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.