ന്യൂഡൽഹി: കൊക്രോച്ച് ജനത പാർട്ടിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രമുഖ കവിയും പ്രഭാഷകനുമായ കുമാർ വിശ്വാസ്. രാജ്യത്ത് പാറ്റകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെ ഇല്ലാതാക്കാനുള്ള ‘ഹിറ്റും’ (കീടനാശിനി) ഇവിടെത്തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ‘കൊക്രോച്ച് ജനതാ പാർട്ടി’ ക്യാമ്പയിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.
പാറ്റകൾ എപ്പോഴും ഇരുട്ടിലാണ് ജീവിക്കുന്നതെന്നും കൂട്ടംകൂടിയാണ് കഴിയുന്നതെന്നും തന്റെ അമ്മ പറഞ്ഞുതന്നിട്ടുണ്ടെന്ന് കുമാർ വിശ്വാസ് ഓർമ്മിപ്പിച്ചു. മനോഹരമായ എല്ലാത്തിനെയും ആക്രമിക്കുന്ന പാറ്റകൾ നിലവിലുള്ള വ്യവസ്ഥിതികളെ നശിപ്പിക്കുകയാണെന്നും ജീർണ്ണതയിൽ നിന്നാണ് അവ ജനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പാറ്റകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ രാജ്യത്ത് അതിനുള്ള ‘ഹിറ്റും’ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നിരവധി ‘ഹിറ്റുകൾ’ ഇപ്പോൾ ഉണർന്നുപ്രവർത്തിക്കുന്നുണ്ട്. ബംഗാളിലായാലും ഹിറ്റ് അതിന്റെ ജോലി തുടരുകയാണ്. പാറ്റകൾക്കുള്ള കൃത്യമായ ചികിത്സ ഉടൻ തന്നെ നൽകിയിരിക്കും,” എന്നും കുമാർ വിശ്വാസ് വ്യക്തമാക്കി.
ഭരണകൂടത്തെയും വ്യവസ്ഥിതിയേയും ചോദ്യം ചെയുന്ന ‘കൊക്രോച്ച് ജനതാ പാർട്ടി’ എന്ന ഡിജിറ്റൽ ക്യാമ്പയിൻ വലിയ തോതിൽ ശ്രദ്ധനേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരുടെയും പേരെടുത്ത് പറയാതെയുള്ള കുമാർ വിശ്വാസിന്റെ ഈ പ്രതികരണം. പാറ്റകളെ ഇല്ലാതാക്കാൻ ഹിറ്റ് ഉപയോഗിക്കുന്നതുപോലെ, ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ കർശനമായി നേരിടാൻ കൃത്യമായ സംവിധാനങ്ങളുണ്ടെന്ന മുന്നറിയിപ്പാണ് അദ്ദേഹം ഇതിലൂടെ നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.