Posted On
date_range Updated On
date_range കോവിഷീൽഡിനെക്കാൾ ഇരട്ടി വിലയുമായി കോവാക്സിൻ; സ്വകാര്യ ആശുപത്രിയ്ക്ക് 1200, സർക്കാറിന് 600
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍റെ വില പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും ആണ് വിൽക്കുകയെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.മെയ് ഒന്ന് മുതൽ രാജ്യത്തെ പുതിയ റൗണ്ട് വാക്സിനേഷൻ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് വില പ്രഖ്യാപിച്ചത്.
18 വയസിന് മുകളിലുള്ളവർക്കു മെയ് മുതൽ വാക്സിൻ വിതരണം ചെയ്യുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.സിറം ഇൻസ്റ്റിറ്റ്യൂറ്റിന്‍റെ കോവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കോവിഷീൽഡിന്‍റെ വില തന്നെ കൂടുതലാണെന്ന ആക്ഷേപം നിലനിൽക്കുേമ്പാഴാണ് അതിനേക്കാൾ ഇരട്ടി വിലയുമായി ഭാരത് ബയോടെക് രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.