പിണറായിക്കെതിരെ എഫ്.ഐ.ആർ: വിധി പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസിൽ പിണറായിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി വിധി വായിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. എസ്.ഐ.ടി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന വാദം മന്ത്രി തള്ളി.
സമാന കേസുകളിലെ മുൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി രൂപീകരിച്ചത്. ഇത്തരം അഞ്ച് കേസുകളിൽ, പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി രൂപീകരിച്ചത്. പി.എം.എൽ.എ (PMLA) ആക്ട് അനുസരിച്ച് ഇ.ഡി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി രൂപീകരിച്ചത്. എസ്.ഐ.ടി നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കോടതി വിധി വന്നത്. എസ്.ഐ.ടി രൂപീകരിച്ച ഉത്തരവ് കോടതി റദ്ദാക്കി.
കെ.എം. ഷാജഹാൻ നൽകിയ ഹർജി പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്. കേസിൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയാൽ മതിയെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിലപാട്. എന്നാൽ ഇ.ഡി സീൽ ചെയ്ത കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച കോടതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള വ്യക്തമായ വിവരങ്ങളും വസ്തുതകളും ഇതിലുണ്ടെന്ന് കണ്ടെത്തി. സർക്കാരിന്റെ പ്രാഥമിക പരിശോധന എന്ന നിലപാടിനെ തള്ളിയാണ് കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്. ഹൈക്കോടതി ഉത്തരവോടെ പിണറായിയും റിയാസും വീണയും കേസിൽ പ്രതിസ്ഥാനത്തേക്ക് വരികയും അന്വേഷണം നേരിടേണ്ടി വരികയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.