നോയിഡ വിമാനത്താവളം ഇനി നരേന്ദ്രമോദിയുടെ അക്കൗണ്ടിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജെവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്തു. ഈ വർഷം മാർച്ച് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണ് ഈ വിമാനത്താവളം.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് വെള്ളിയാഴ്ച പേരുമാറ്റം പ്രഖ്യാപിച്ചത്. യോഗി മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നൽകി. ജൂൺ 15-ന് ലഖ്‌നൗവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതോടെയാണ് ഇവിടെ ആദ്യത്തെ വിമാനമിറങ്ങിയത്.

വ്യോമ, റോഡ്, മറ്റ് ഗതാഗത മാർഗങ്ങൾ എന്നിവയിലൂടെ കണക്റ്റിവിറ്റി നൽകിക്കൊണ്ട്, ഒരു മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഹബ് സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്. ലോകോത്തര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനപ്പുറം, ആഗോളതലത്തിൽ യാത്രക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു ഹൈ-ടെക് കോട്ടയായാണ് ഈ വിമാനത്താവളം നിർമിച്ചിരിക്കുന്നത്.

കാറ്റിന്റെ ഗതിയനുസരിച്ച് വിമാനങ്ങൾക്ക് ഏത് ദിശയിൽ നിന്നും ഇറങ്ങാൻ സാധിക്കുന്ന വിധത്തിൽ, ജെവാറിലെ സിംഗിൾ റൺവേയുടെ രണ്ടറ്റത്തും ഐ.എൽ.എസ് സജ്ജീകരിച്ചിട്ടുണ്ടെന്നതും വിമാനത്താവളത്തിന്‍റെ പ്രത്യേകതയാണ്.

Tags:    
News Summary - Jewar Airport Near Noida To Be Renamed Narendra Modi International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.