ഉത്തരാഖണ്ഡിൽ മേഘവിസ്​ഫോടനം; വീടുകളും വാഹനങ്ങളും ഒലിച്ചുപോയി

ഡറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്​ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശനഷ്​ടം. 12 വീടുകളും 10 കടകളും ആറു വാഹനങ്ങളും ഒലിച്ചുപോയി. തിങ്കളാഴ്​ച പുലർച്ചെ മൂന്നിന്​  ചമോലി ജില്ലയിലാണ്​ സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

മേഘവിസ്​ഫോടനമുണ്ടായ ഉടനെ പ്രാൺമതി നദി കരകവിഞ്ഞൊഴുകിയാണ്​ നാശനഷ്​ടമുണ്ടായത്​. കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്​ ധർമ-കണ്ടി ഗ്രാമത്തിൽ പശുത്തൊഴുത്തുകളും ഏഴു വീടുകളും തകർന്നു. ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനം ഉൗർജിതമാക്കിയതായി അധികൃതർ അറിയിച്ചു. 

Tags:    
News Summary - Cloudburst in Uttarakhand- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.