‘പാസാക്കുക’; അധ്യാപക വിദേശ പരിശീലന പദ്ധതി വീണ്ടും ലഫ്.ഗവർണർക്ക് അയച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹി ആംആദ്മി പാർട്ടി സർക്കാറും ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയും തമ്മിലുള്ള തർക്കം രൂക്ഷമാക്കിയ അധ്യാപകരുടെ വിദേശ പരിശീലന പദ്ധതി വീണ്ടും ഗവർണറുടെ പരിഗണനക്ക് വിട്ട് സർക്കാർ. പദ്ധതി പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണറുടെ പരിഗണനക്ക് വീണ്ടും അയച്ചത്. അതോടൊപ്പം ശക്തമായ കുറിപ്പും ഗവർണർക്ക് നൽകിയിട്ടുണ്ട്.

‘ലഫ്റ്റനന്റ് ഗവർണർ അധ്യാപക പരിശീലന പദ്ധതിക്ക് തടസമാകരുത്. എത്രയും പെട്ടെന്ന് പദ്ധതി പാസാക്കണം. ലഫ്റ്റനന്റ് ഗവർണർ സുപ്രീംകോടതിയുടെ നിർദേശം പാലിക്കണം. കോടതി നിർദേശിച്ചമനുസരിച്ച്, ലഫ്റ്റനന്റ് ഗവർണർക്ക് ഡൽഹി സർക്കാറിന്റെ എല്ലാ ഫയലുകളും ചോദിക്കാനാകില്ല’ - എ.എ.പി സർക്കാർ ലഫ്. ഗവർണർക്കുള്ള കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ, പ്രൈമറി സ്കൂൾ അധ്യാപകരെ ഫിൻലാന്റിൽ അയച്ച് പരിശീലിപ്പിക്കാനുള്ള പദ്ധതിയാണ് ഗവർണർ തടഞ്ഞത്. ചെലവ് കുറച്ചുള്ള പദ്ധതിയാണ് സർക്കാർ നടപ്പാക്കേണ്ടതെന്നാണ് ഗവർണർ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ പേരിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വി.കെ സക്സേനയും രൂക്ഷമായ വാക് തർക്കമുണ്ടായിരുന്നു. മുഖ്യമ​ന്ത്രിയും മന്ത്രിമാരും ഗവർണറുടെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - "Clear It": Delhi Government Resends Teachers' Trip File To Lt Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.