യു.പിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കി

പത്താം ക്ലാസ് വിദ്യാർഥിനിയെ ഗുരുഗ്രാമിലെ ഹോട്ടലിലേക്ക് കൊണ്ടുപോയി സുഹൃത്തുക്കളടക്കം അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിലെ അഞ്ച് പ്രതികളിൽ രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ മകൾ വീടുവിട്ടിറങ്ങിയതായി 14കാരിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. മകൾ അടുത്തുള്ള പാർക്കിൽ നടക്കാൻ പോയിരിക്കാമെന്ന് അവർ കരുതി. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് തിരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ 10 മണിയോടെ വീടിന് സമീപത്ത് നിന്ന് മകളെ കണ്ടെത്തി. അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

രാത്രി മുഴുവൻ എവിടെയാണെന്ന് ചോദിച്ചപ്പോൾ രണ്ട് സുഹൃത്തുക്കൾ ബൈക്കിൽ ഹോട്ടലിലേക്ക് കൊണ്ടുപോയി യുവാക്കളും മറ്റ് മൂന്ന് പേരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായി കുട്ടി അമ്മയോട് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ ബലാത്സംഗം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെ തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ഡി.സി.പി വെസ്റ്റ് ദീപക് സഹാറൻ പറഞ്ഞു.

Tags:    
News Summary - Class 10 Student Gang-Raped In Gurugram Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.