കോവിഡ്​ ഭീതി: വിട്ടയക്കണമെന്ന്​ തടവുകാർ; കൊൽക്കത്ത ജയിലിൽ സംഘർഷം

കൊൽക്കത്ത: കോവിഡ്​ 19 വൈറസ് ഭീതി രാജ്യത്ത്​ നിലനിൽക്കവേ കൊൽക്കത്തയിലെ ദംദം ജയിലിൽ സംഘർഷം. തടവുകാരും പൊലീസ ുകാരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു​. ജാമ്യം തന്ന്​ വീട്ടിൽ പോകാൻ അനുവദിക്കണമെന്ന​ തടവുകാരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് അവർ പ്രകോപിതരായതെന്ന്​ അധികൃതർ അറിയിച്ചു. തടവുകാരെ ശമിപ്പ ിക്കാൻ ജയിലിനകത്തേക്ക്​ കയറിയ പൊലീസുകാരെ ആക്രമിച്ചെന്നും തുടർന്ന്​ പൊലീസുകാർ കണ്ണീർ വാതക ശെല്ലുകളടക്കം പ്രയോഗിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

കൊറോണ വൈറസ് ബാധയേൽക്കാനുള്ള സാഹചര്യം ഇല്ലാതാക്കാൻ തടവുകാർക്ക് കുടുംബങ്ങളെ കാണാൻ അനുവദിക്കുന്നത് വെള്ളിയാഴ്ച മുതൽ നിർത്തിയിരുന്നു. കുടംബാംഗങ്ങളെ നേരിട്ട്​ കാണാൻ സൗകര്യമൊരുക്കാറുള്ള ഇടവും മാർച്ച് 31 വരെ അടച്ചിരിക്കുകയാണ്, ഇതാണ് തടവുകാരെ പ്രകോപിപ്പിച്ചതെന്നാണ്​ സൂചന. കോവിഡ്​ ഭയത്തെ തുടർന്ന്​ തങ്ങളെ ജാമ്യംനൽകി വിട്ടയക്കണമെന്ന് തടവുകാർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്നും പശ്ചിമ ബംഗാൾ ജയിൽ മന്ത്രി ഉജ്ജ്വൽ ബിശ്വാസ്​ പറഞ്ഞു.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്, നിരവധി പൊലീസുകാർ ജയിൽ വളപ്പിൽ സുരക്ഷക്കായി അണിനിരന്നിട്ടുണ്ട്. ബരാക്​പോർ പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ 400ഓളം ​പൊലീസുകാരെയും 150 റാപിഡ്​ ആക്​ഷൻ ഫോഴ്​സിനെയും സംഭവ സ്ഥലത്ത്​ വിന്യസിച്ചിട്ടുണ്ട്​.

‘തടവുകാർ ജയിൽ ജീവനക്കാരെ കല്ലുകൾ കൊണ്ട്​ ആക്രമിക്കുകയായിരുന്നു. ജയിലിനുള്ളിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്​തു. ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച്​ കൂടുതൽ സേനയെ വിന്യസിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ ​ ജീവനക്കാരിലൊരാൾ ‘ദ വയർ’നോട്​ പറഞ്ഞു.

സ്ഥിതിഗതികൾ നിയന്ത്രിക്കാനും തടവുകാരെ അനുനയിപ്പിക്കാനും മന്ത്രി ഉജ്ജ്വൽ ബിശ്വാസും മുതിർന്ന വകുപ്പ് ഉദ്യോഗസ്ഥരും ജയിലിൽ എത്തിയിട്ടുണ്ടെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Full View
Tags:    
News Summary - Clash breaks out between inmates, officials at Dum Dum Jail over corona restrictions-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.