ജാർഖണ്ഡിൽ ശിവരാത്രി ആഘോഷത്തിനിടെ സമുദായങ്ങൾ തമ്മിൽ സംഘർഷം

ഹസാരിബാഗ്: ജാർഖണ്ഡിൽ മഹാ ശിവരാത്രി ഉത്സവത്തിനിടെ സമുദായങ്ങൾ തമ്മിൽ സംഘർഷം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തുന്നതിനെയും ഉച്ചഭാഷിണികളും സ്ഥാപിക്കുന്നതിനെയുംച്ചൊല്ലിയാണ് സംഘർഷം.

ഹസാരിബാഗിലെ ഹിന്ദുസ്ഥാൻ ചൗക്കിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടാവുകയും നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിച്ചതായും പൊലീസ് പറഞ്ഞു.

സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹസാരിബാഗ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി ലാത്തി ചാർജ് നടത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ക്രമസമാധാന പാലനത്തിനായി സ്ഥലത്ത് കൂടുതൽ പൊലീസിനെ നിർത്തിയിട്ടുണ്ട്.

Tags:    
News Summary - clash between two groups in Hazaribagh over Shivratri decorations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.