രാമക്ഷേത്രം: രാഹുൽ നിലപാട്​ വ്യക്തമാക്കണം -അമിത്​ ഷാ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും തെരഞ്ഞെടുപ്പി​നു മുമ്പ്​ നിലപാട്​ വ്യക്തമാക്കണമെന്ന്​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ. വരാനിരിക്കുന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ്​ ഇത്തവണ നേടുമെന്നും അമിത്​ ഷാ പറഞ്ഞു.

‘‘ഞങ്ങൾക്ക്​ അയോധ്യയിൽ ഉടൻ രാമക്ഷേത്രം നിർമിക്കേണ്ടതുണ്ട്​. ഞങ്ങൾ അത്​ ചെയ്യും. എപ്പോൾ കേസ്​ കോടതിയിൽ എത്തിയാലും കോൺഗ്രസ്​ അത്​ തടസപ്പെടുത്താനാണ്​ ശ്രമിക്കുന്നത്​.’’ -അമിത്​ ഷാ പറഞ്ഞു.

അയോധ്യയിൽ തർക്ക ഭൂമിയിൽ പെടാത്ത ഭാഗം രാമ ജന്മ ഭൂമി ന്യാസിന്​ വിട്ടുനൽകണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്​ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Tags:    
News Summary - Clarify stand on Ram Temple,’ Amit Shah dares Rahul Gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.