പൗരത്വ നിയമഭേദഗതി ബിൽ: മാനുഷിക മൂല്യങ്ങളെ സ്വാംശീകരിക്കുന്നതെന്ന്​ മോദി

ന്യൂഡൽഹി: ലോക്​സഭ പാസാക്കിയ പൗരത്വം നിയമഭേദഗതി ബില്ലിനെ പുകഴ്​ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തി​​െൻറ നൂറ്റാണ്ടുകൾ പഴക്കമുള്ള ധാർമികതയെ ഉൾക്കൊള്ളുന്നതും മാനുഷിക മൂല്യങ്ങളെ സ്വാംശീകരിക്കുന്നതുമാണ്​ പൗരത്വ ഭേദഗതി ബിൽ എന്ന്​ മോദി ട്വീറ്റ്​ ചെയ്​ത​ു.

വിശദമായ സംവാദങ്ങൾക്ക്​ ശേഷം ബിൽ ലോക്​സഭ പാസാക്കിയതിൽ സന്തുഷ്​ടനാണ്​. ബില്ലിനെ അനുകൂലിച്ച്​ വോട്ട്​ ചെയ്​ത വിവിധ പാർട്ടികളിലെ എം.പിമാർക്ക്​ നന്ദിയറിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ലോക്​സഭയിൽ ബിൽ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത്​ ഷായെ മോദി അഭിനന്ദിച്ചു. ബില്ലിനെ സംബന്ധിച്ച അംഗങ്ങളുടെ ചോദ്യങ്ങൾക്ക്​ അമിത്​ ഷാ വിശദമായ മറുപടി നൽകിയെന്നും മോദി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Citizenship Bill in line with India's centuries old ethos of assimilation -PM Modi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.