ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവർ അറസ്റ്റിൽ. ചെന്നൈ ബസന്ത് നഗറിൽ യുവതികളടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് നടപടിയെ ചോദ്യം ചെയ്ത അഭിഭാഷകയെയും പൊലീസ് തടഞ്ഞുവെച്ചിട്ടുണ്ട്.
സിറ്റിസൺസ് എഗെയ്നിസറ്റ് സി.എ.എ എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഈ സംഘത്തിന്‍റെ നേതൃത്വത്തിൽ ബീച്ചിൽ കോലം വരച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ പൊലീസ് വാഹനത്തിൽ കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലെ ആദ്യ അറസ്റ്റ് ആണ് ചെന്നൈയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.