ചിറ്റൂർ: 10 വർഷം മുമ്പ് ആന്ധ്രപ്രദേശിലെ ചിറ്റൂർ മേയർ കതാരി അനുരാധയെയും ഭർത്താവിനെയും മുനിസിപ്പൽ കോർപറേഷൻ ഓഫിസിൽ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾക്ക് വധശിക്ഷ.
പ്രതികളായ ശ്രീറാം ചന്ദ്രശേഖർ, ജി.എസ്. വെങ്കടചെലപതി, ജയപ്രകാശ് റെഡ്ഡി, മഞ്ജുനാഥ്, വെങ്കടേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. 2015 നവംബറിൽ നടന്ന സംഭവത്തിൽ ചിറ്റൂർ 11ാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എൻ. ശ്രീനിവാസ റാവുവാണ് ശിക്ഷ വിധിച്ചത്.
കതാരി അനുരാധയുടെ അനന്തരവനാണ് മുഖ്യപ്രതി ശ്രീറാം ചന്ദ്രശേഖർ. തെലുഗുദേശം പാർട്ടി ചിറ്റൂർ ജില്ല വൈസ് പ്രസിഡന്റായിരുന്നു ഇയാൾ. കതാരിയുമായുള്ള സാമ്പത്തിക, രാഷ്ട്രീയ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.