Posted On
date_range Updated On
date_range ചിരാഗ് പാസ്വാൻ വീണ്ടും ലോക് ജൻശക്തി പ്രസിഡന്റ്
ന്യൂഡൽഹി: ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) ദേശീയ പ്രസിഡന്റായി കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ചിരാഗ് പാസ്വാനെ റാഞ്ചിയിൽ ചേർന്ന പാർട്ടി ദേശീയ നിർവാഹക സമിതി വീണ്ടും തെരഞ്ഞെടുത്തു. അഞ്ചു വർഷത്തേക്കാണ് ഐകകണ്ഠ്യേനയുള്ള നിയമനം.
ബിഹാറിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന എൻ.ഡി.എ ഘടക കക്ഷിയുടെ ദേശീയ നിർവാഹക സമിതി ഹരിയാന, ജമ്മു-കശ്മീർ, ഝാർഖണ്ഡ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പും ചർച്ച ചെയ്തതായി ചിരാഗ് പാസ്വാൻ പറഞ്ഞു.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയോ തനിച്ചോ ഝാർഖണ്ഡിൽ മത്സരിക്കുമെന്നും പാസ്വാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.