പൊലീസ് കസ്റ്റഡിയിൽ എം.പിമാരുടെ ചിന്താശിബിരം; അധ്യക്ഷൻ രാഹുൽ -VIDEO

ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ ​കോൺഗ്രസ് എം.പിമാരുടെ ചിന്താശിബിരം. കസ്റ്റഡിയിലെടുത്തശേഷം മണിക്കൂറുകൾ തടഞ്ഞുവെച്ച കിങ്സ്​വേ പൊലീസ് ക്യാമ്പിലാണ് രാഹുൽ ഗാന്ധിയും മറ്റ് എം.പിമാരും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നടത്തിയത്.

പാർലമെന്റ് സമ്മേളനത്തിൽ പ​ങ്കെടുക്കാൻ കഴിയാതെവന്ന തങ്ങൾ വിലക്കയറ്റം, ജി.എസ്.ടി, ദേശസുരക്ഷ, അഗ്നിപഥ്, രൂപയുടെ വിലത്തകർച്ച തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്ത് പാർട്ടിയുടെ ഭാവി നിലപാട് രൂപപ്പെടുത്തിയെന്ന് എം.പിമാർ വിശദീകരിച്ചു. കിങ്സ്​വേ ക്യാമ്പിലെ പൊലീസ് കസ്റ്റഡിയിൽ എം.പിമാർ യോഗം നടത്തുന്നതിന്റെ വിഡിയോ ചിത്രവും പാർട്ടി പുറത്തുവിട്ടു. സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്ത ആറുമണിക്കൂറിലേറെ എം.പിമാർ പൊലീസ് കസ്റ്റഡിയിലായിരുന്നു.



Tags:    
News Summary - Chintan shivir of MPs in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.