ലഖ്നോ: ബി.ജെ.പി നേതാവ് സ്വാമി ചിൻമയാനന്ദ് ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട ഷാജഹാൻപൂർ നിയമ വിദ്യാർഥിനി അറസ ്റ്റിൽ. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ 23 കാരിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിയമ വിദ്യാർഥി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പ്രാദേശിക കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. സുപ്രീംകോടത ിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് പൊലീസ് രൂപീകരിച്ച എസ്.ഐ.ടിയും ഇന്നലെ യുവതിയെ ചോദ്യം ചെയ്തിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ചൊവ്വാഴ്ച കേസിലെ പ്രതികളായ സഞ്ജയ്, സചിൻ, വിക്രം എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം സചിനെയും വിക്രമിനെയും 95 മണിക്കൂർ നേരത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
രാജസ്ഥാനിലെ മെഹന്ദിപൂർ ബാലാജിക്ക് സമീപം മൊബൈൽ ഫോൺ എറിഞ്ഞെന്ന് പ്രതി പറഞ്ഞതായി എസ്.ഐ.ടി വൃത്തങ്ങൾ അറിയിച്ചു. ചിൻമയാനന്ദിൻെറ അഭിഭാഷകൻെറ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്കായി എസ്.ഐ.ടി അയച്ചിട്ടുണ്ട്.
ഒരു വർഷത്തിലേറെ ചിൻമയാനന്ദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിദ്യാർഥിനി ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ നടന്നത്. കേസ് സ്വീകരിച്ച് അന്വേഷണം നിരീക്ഷിക്കാനും യുവതിയുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകാനും ഹൈകോടതിക്ക് സുപ്രിംകോടതി നിർദേശം നൽകിയതിനെ തുടർന്നാണ് എസ്.ഐ.ടി രൂപീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.