റോഡ്​ നിർമാണ ഉപകരണങ്ങളുമായി ചൈന സൈന്യം ഇന്ത്യയിലേക്ക്​ കടന്നുകയറ്റം നടത്തി

ന്യൂഡൽഹി: റോഡ്​ നിർമാണ ഉപകരണങ്ങളുമായി ചൈനീസ്​ സൈന്യം ഇന്ത്യയിലേക്ക്​ കടന്നുകയറ്റം നടത്തിയെന്ന്​ റിപ്പോർട്ട്​. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഹിന്ദുസ്ഥാൻ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​്​തത്​. കഴിഞ്ഞ ഡിസംബറിലാണ്​ ചൈനീസ്​ കടന്നുകയറ്റം ഉണ്ടായത്​.

ഇന്ത്യൻ അതിർത്തിയിലേക്ക്​ 200 മീറ്റർ വരെ ചൈനീസ്​ സൈന്യം എത്തിയെന്നാണ്​ റിപ്പോർട്ടുകൾ. അതിർത്തി ഗ്രാമമായ അപ്പർ സിയാങിൽ ചൈനീസ്​ സൈന്യത്തെ ഇന്ത്യ തടയുകയായിരുന്നു. ഇതേ തുടർന്ന്​, റോഡ്​ നിർമാണ ഉപകരണങ്ങൾ ഉപേക്ഷിച്ച്​ ചൈനീസ്​ സൈന്യം പിൻവാങ്ങിയെന്നാണ്​ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്​.

ദോക്​ലാം പ്രശ്​നത്തി​​​െൻറ പേരിൽ  ഇന്ത്യയും ചൈനയും തമ്മിൽ നിരന്തരമായി സംഘർഷത്തിലായിരുന്നു. അതിർത്തിയിൽ ചൈന റോഡ്​ നിർമിക്കുന്നതാണ്​ ഇന്ത്യയെ പ്ര​േകാപിപ്പിച്ചത്​. ഇതേ തുടർന്ന്​ ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരമായ സംഘർഷങ്ങൾ ഉണ്ടായിരുന്നു.

Tags:    
News Summary - Chinese troops intruded into Arunachal with road equipment-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.