Posted On
date_range Updated On
date_range ചൈനീസ് നാവികസേനയുടെ സാന്നിധ്യം; അന്തമാനിലും ജാഗ്രത
കൊൽക്കത്ത: ഗൽവാനിലെ സംഘർഷത്തെ തുടർന്ന് അന്തമാൻ- നികോബാർ ദ്വീപിൽ നാവികസേന ജാഗ്രതയിൽ. മേഖലയിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യം ശക്തമായതിനാൽ നിരീക്ഷണം ശക്തിപ്പെടുത്തിയതായി സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ സമുദ്രഭാഗത്തിന് വളരെ അടുത്തായാണ് ചൈനയുടെ മുങ്ങിക്കപ്പലുകൾ അടക്കം നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യൻ ഭാഗത്തേക്ക് വന്ന ചില ചൈനീസ് കപ്പലുകളെ നാവികസേന ഇടപെട്ട് തിരിച്ചയച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.