കിഴക്കൻ ലഡാക്കിലെ 90 ശതമാനം സൈനികരെയും പുനർവിന്യസിച്ച് ചൈനീസ് സേന

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് സെക്ടറിൽ 90 ശതമാനം സൈനികരെയും പുനർവിന്യസിച്ച് ചൈനീസ് സേന. കഴിഞ്ഞ ഒരു വർഷമായി വിന്യസിച്ചിരുന്ന സൈനികരെയാണ് കടുത്ത തണുപ്പിനെ തുടർന്നുള്ള മോശം കാലാവസ്ഥയെ തുടർന്ന് പുനർവിന്യാസിച്ചതെന്നാണ് റിപ്പോർട്ട്. കടുത്ത തണുപ്പ് കൂടാതെ ഹൈ ലാറ്റിറ്റ്യൂടും മറ്റ് അനുബന്ധ പ്രശ്നങ്ങളും ചൈനീസ് സൈനികരെ പ്രതികൂലമായി ബാധിച്ചെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷം ഏപ്രിൽ-മേയ് മാസം മുതൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ അതിർത്തി പ്രദേശത്തിന് സമീപം 50,000 സൈനികരെയാണ് വിന്യസിച്ചിരുന്നത്. എന്നാൽ, ഇന്ത്യ-ചൈന സൈനികർ മുഖാമുഖം വരുകയും ഏറ്റുമുട്ടുകയും ചെയ്തതിന് പിന്നാലെ പാഗോങ് തടാക മേഖലയിൽ നിന്ന് സൈനികരെ പിൻവലിച്ചിരുന്നു.

ഇന്ത്യൻ സൈനികരെ ഹൈആൾറ്റിറ്റ്യൂഡ് മേഖലയിൽ രണ്ടു വർഷത്തേക്കാണ് വിന്യസിക്കുന്നത്. കൂടാതെ പ്രതിവർഷം 40 മുതൽ 50 ശതമാനം വരെ സൈനികർ പുനർവിന്യസിക്കുകയും ചെയ്തു. അതേസമയം, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) ജവാന്മാരുടെ സേവന കാലാവധി രണ്ട് വർഷത്തിൽ അധികമാകാറുണ്ട്.

യഥാർഥ നിയന്ത്രണരേഖ കടന്നു പോകുന്ന കിഴക്കൻ ലഡാക്കും പാഗോങ് തടാകവും സംഘർഷം നിലനിൽക്കുന്ന മേഖലയാണ്. ഈ മേഖലയിൽ കടന്നുകയറാൻ ചൈനീസ് സൈന്യം നടത്തിയ ശ്രമം ഇന്ത്യൻ സേന തടഞ്ഞതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. 2020 ജൂൺ 16ന് നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 

Tags:    
News Summary - China rotates 90 per cent troops deployed along Ladakh sector on India border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.