ബെയ്ജിങ്: ഇന്ത്യയില്‍നിന്നുള്ള ശാസ്ത്ര സാങ്കേതികവിദ്യ വിദഗ്ധരെ അവഗണിക്കുന്നതിലൂടെ തെറ്റുപറ്റിയതായി ചൈനീസ് പത്രം. ഇന്ത്യന്‍ പ്രതിഭകളെ അവഗണിച്ച് പകരം യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിദഗ്ധര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന ചൈനയുടെ സമീപനം തെറ്റാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചൈനയില്‍ സാങ്കേതിക ജോലികളില്‍ പ്രതീക്ഷിച്ചതിലും വളര്‍ച്ചയുണ്ടായിട്ടുണ്ട്.
എന്നാല്‍, ഈയിടെ ചില ഹൈടെക് കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ താരതമ്യേന കുറഞ്ഞ പണിച്ചെലവാണ് ഇതിന്‍െറ പ്രധാന കാരണം. ഇന്ത്യയില്‍ നിന്നുള്ള ഹൈടെക് പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിലൂടെയേ ചൈനക്ക് നൂനത കഴിവുകള്‍ നിലനിര്‍ത്താന്‍ സാധിക്കൂവെന്നും ദിനപത്രം അഭിപ്രായപ്പെട്ടു.
നേരത്തേ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ കമ്പനി സി.എ. ടെക്നോളജീസ് ചൈനയിലെ ഗവേഷണ-വികസന സംഘത്തിലെ 300ഓളം പേരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കമ്പനി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള 2,000 ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ സംഘത്തെ രൂപവത്കരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിരവധി യുവ ശാസ്ത്രസാങ്കേതിക വിദഗ്ധരുള്ളതായും ഇത് ഹൈടെക് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതായും പത്രം ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.