ഉൽപന്നങ്ങൾ ബഹിഷ്​കരിച്ചാൽ ചൈന മുട്ടുമടക്കും- രാംദേവ്​

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ശക്​തമായ നിലപാടുമായി യോഗ ഗുരു ബാബ രാംദേവ്​. അതിർത്തിയിലെ കടന്നു കയറ്റത്തിൽ നിന്ന്​ ചൈനീസ്​ സൈന്യം പിൻമാറി നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലുമുള്ള ബന്ധം നിലനിർത്തണമെന്നാണ്​ രാംദേവ്​ ആവശ്യപ്പെട്ടത്​.

ഇത്തവണ ചൈന പിൻമാറണം. ഇന്ത്യക്കാർ ചൈനീസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കുകയാണെങ്കിൽ ചൈന ഇന്ത്യക്ക്​ മുന്നിൽ മുട്ടുകുത്തുമെന്നും  വാർത്ത എജൻസിയായ എ.എൻ.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ രാംദേവ്​ പറഞ്ഞു.

ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ ബ്രിക്​സ്​ സമ്മേളനത്തിൽ പ​െങ്കടുക്കുന്നതിനായി ബീജിങ്ങിലേക്ക്​ പോയതിന്​ പിന്നാലെയാണ്​ രാംദേവി​​െൻറ അഭിപ്രായപ്രകടനം. ജൂലൈ 27 മുതൽ 28 വരെയാണ്​ ബ്രിക്​സ്​ സമ്മേളനം.

Tags:    
News Summary - China has to step back or bend before India-Ramdev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.