അതിർത്തിയിൽ ചൈനയുടെ വൻ സേനാവിന്യാസം; പ്രശ്​നങ്ങൾ​ ചർച്ചയിലൂടെ പരിഹരിക്കാമെന്ന്​​ രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനയുടെ വൻ സേനാവിന്യാസമുണ്ടെന്ന്​ സമ്മതിച്ച്​ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. നയതന്ത്രതലത്തിലും സൈനികതലത്തിലും നടക്കുന്ന ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. ന്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ രാജ്​നാഥി​​െൻറ പരാമർശം.

 ചൈനക്ക്​ മറുപടി നൽകാൻ ഇന്ത്യയും സേനാവിന്യാസം നടത്തിയിട്ടുണ്ട്​. അതിർത്തി തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ്​ ചൈനയുടെയും നിലപാട്​. പാകിസ്​താനുൾപ്പടെ ആരെയും ശത്രുവായല്ല ഇന്ത്യ കാണുന്നത്​. എന്നാൽ,  രാജ്യത്തി​​െൻറ ആത്​മാഭിമാനം മുറിവേൽപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മേയ്​ അഞ്ചിന്​ ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിലെ പാൻഗോങ്​ സോ തടാകത്തിന്​ സമീപം സംഘർഷമുണ്ടായിരുന്നു. ഇന്ത്യൻ പട്രോളിങ്​ ചൈനീസ്​ സൈനികർ തടസ്സപ്പെടുത്തിയതാണ്​ പ്രശ്​നത്തിന്​ കാരണം.

Tags:    
News Summary - China Has Sent Large Number of Troops to Border-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.