അതിവേഗ റെയിൽ-റോഡുകളുടെ വമ്പൻ പദ്ധതിയുമായി ഹിമാലയത്തിനുമേൽ പിടിമുറുക്കാൻ ചൈന; ആശങ്കയിൽ ഇന്ത്യ

ന്യൂഡൽഹി: ഹിമാലയത്തിലൂടെയുടനീളം കടന്നുപോവുന്ന അതിവേഗ റെയിൽ പാതക്കായുള്ള പദ്ധതിയിൽ 4000കോടി ഡോളറിലധികം നിക്ഷേപിക്കാനൊരുങ്ങി ചൈന. ചൈനയുമായി ദീർഘിച്ച  തർക്ക അതിർത്തി പങ്കിടുന്ന ഇന്ത്യയിക്കുമേൽ
ഇത് തന്ത്രപരവും സൈനികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത ആശങ്ക ഉയർത്തുന്നു. ചെങ്ദൂവിനെ ലാസയുമായി ബന്ധിപ്പിക്കുന്ന പാത പൂർത്തിയാകുമ്പോൾ ഇതിലൂടെയുള്ള നിലവിലെ 34 മണിക്കൂർ യാത്രാസമയം 13 മണിക്കൂറായി കുറയും.

ഈ ശ്രമങ്ങൾ സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ളതാണെന്ന് ചൈന വാദിക്കുമ്പോൾ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണത്തിലെ വ്യാപ്തിയും സിവിലിയൻ-സൈനിക ഉപയോഗ സ്വഭാവവും ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രതിരോധ വിശകലന വിദഗ്ധരിലും ആശങ്ക ഉയർത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.  ചൈനയുടെ ദ്രുതഗതിയിലുള്ള സമാഹരണ ശേഷിയും അതിർത്തിയിൽ വളരുന്ന കാൽപ്പാടുകളും മേഖലയെ കൂടുതൽ അസ്ഥിരമാക്കുന്നുവെന്നാണ് റി​പ്പോർട്ട്.

ചൈന റോഡും റെയിലും വിഭാവനം ചെയ്യുന്ന പ്രദേശത്തിന്റെ ഭൂരിഭാഗവും മുമ്പ് പ്രവേശനം സാധ്യമാവാത്തവയായിരുന്നു. എന്നാൽ 1990കൾ മുതൽ ചൈന ടിബറ്റിലുടനീളം ആയിരക്കണക്കിന് മൈൽ റോഡുകൾ നിർമിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ അതിൽ ഗണ്യമായ വളർച്ച ഉണ്ടായി.

ഈ പുതിയ റോഡുകളിൽ പലതും ഇന്ത്യൻ അതിർത്തിക്ക് സമാന്തരമായോ വളരെ അടുത്തോ ആണ്. ഇത് ചൈനയുടെ പ്രവേശനക്ഷമതയെ ഗണ്യമായി മെച്ചപ്പെടുത്തുന്നുമുണ്ട്. സിവിലിയൻ, സൈനിക ഗതാഗതത്തിന് അനുയോജ്യമായ അവയുടെ ഇരട്ട-ഉപയോഗ സാധ്യതയും ആശങ്കയേറ്റുന്നതാണെന്നാണ് റിപ്പോർട്ട്.  

‘ഈ അതിവേഗ റെയിൽവേ ലൈനുകളുടെ പ്രാഥമിക ലക്ഷ്യം കണക്റ്റിവിറ്റിയാണ്. എന്നാൽ, ഒരിക്കൽ നിങ്ങൾക്ക് ഒരു അതിവേഗ റെയിൽ സ്ഥാപിക്കാനായാൽ, വിനോദസഞ്ചാരികളെ പട്ടാളക്കാരെ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ ഒരു ഉത്തരവ് മാത്രം മതിയാവു’മെന്ന് യേൽ ചൈനയുടെ ആദ്യത്തെ പ്രധാന തിബറ്റൻ റെയിൽ പാതയായ ഷാങ്ഹായ്-ടിബറ്റ് റെയിൽറോഡ് 400 കോടി ഡോളർ ചെലവിട്ട് 2006ൽ പൂർത്തിയാക്കിയിരുന്നു.

നിലവിലെ സിചുവാൻ-ടിബറ്റ് റെയിൽവേ പദ്ധതി ചൈനീസ് ആർമിയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ ആസ്ഥാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. ഒരു സംഘർഷമുണ്ടായാൽ ദ്രുത സൈനിക നീക്കവും ലോജിസ്റ്റിക്സും ഇത് സാധ്യമാക്കുന്നു.

ചൈനയുടെ ചലനാത്മകതയുടെ ശേഷിയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും സിങ് മുന്നറിയിപ്പ് നൽകി. 90കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും സൈന്യത്തെ സമാഹരിക്കാൻ ഒരു മാസമെടുത്തെങ്കിൽ ഇപ്പോളത് അഞ്ചു മുതൽ ഏഴ് ദിവസം വരെയുള്ള ഒരു കാലയളവായിരിക്കുമെന്നാണ് കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റെയിൽ, റോഡ് ശൃംഖലകൾക്കൊപ്പം ഹിമാലയൻ ഇടനാഴിയിലൂടെയുള്ള വ്യോമശക്തിയിലും ചൈന വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. മുൻനിരകൾക്ക് സമീപമുള്ള വ്യോമതാവളങ്ങളിൽ ഇന്ത്യക്ക് സംഖ്യാപരമായി മുൻതൂക്കം ഉണ്ടെങ്കിലും ചൈനയുടെ മിസൈൽ കേന്ദ്രീകൃത തന്ത്രം അതിനെ മറികടക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

Tags:    
News Summary - China expands Himalayan grip with rail, roads & border villages, spurs alarm in India: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.