കെ​ാറോണ: വ്യോമസേന വിമാനത്തിന്​ ചൈന അനുമതി നിഷേധിച്ചെന്ന്​​ ആരോപണം

ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കാൻ വ്യോമസേന അയക്കുന്ന പ്രത്യേക വിമാനത ്തിന്​ ചൈന മനഃപൂർവം അനുമതി നിഷേധിക്കുന്നുവെന്ന്​ ആരോപണം. ഇന്ത്യയുടെ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ശ്രമങ്ങൾക്ക ്​ ചൈന മനഃപൂർവം തടസ്സം നിൽക്കുന്നുവെന്ന ആരോപണമാണ്​ ഉയർന്നിരിക്കുന്നത്​.

​രക്ഷാപ്രവർത്തനങ്ങൾക്കായുള്ള വിമാനങ്ങൾക്ക്​ ചൈന അനുമതി വൈകിക്കുകയാണ്​. ഫ്രാൻസിൽ നിന്നുള്ള വിമാനത്തിനും ഇത്തരത്തിൽ അനുമതി വൈകിപ്പിച്ചു. ഇന്ത്യ നൽകുന്ന ​സഹായങ്ങൾ വേണ്ടെങ്കിലും പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന്​ ചൈന തടസം നിൽക്കുന്നതെന്തിനാണെന്ന്​ അധികൃതർ ചോദിച്ചു.

എയർഫോഴ്​സി​​​െൻറ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്​മാസ്​റ്റർ പൗരൻമാ​െര നാട്ടിലെത്തിക്കുന്നതിന്​ ചൈനയിലേക്ക്​ അയക്കുമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. ഈ വിമാനത്തിൽ ചൈനക്കുള്ള അവശ്യമരുന്നുകളും അയക്കുമെന്നും വ്യക്​തമാക്കിയിരുന്നു. എന്നാൽ വിമാനത്തിന്​ ചൈന ഇതുവരെ അനുമതി നൽകിയിട്ടില്ല.

Tags:    
News Summary - China "Deliberately Delaying" IAF Plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.