കർണാടകയിൽ കാട്ടുപഴം കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം; മൂന്ന് പേരുടെ നില ഗുരുതരം

ചാമരാജനഗർ: വിഷാംശം നിറഞ്ഞ കാട്ടുപഴം കഴിച്ചതിനെ തുടർന്ന് കർണാടകയിൽ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. മഹാരാഷ്ട്രയിൽ നിന്ന് കരിമ്പ് കൊയ്ത്ത് ജോലിക്കായി കുടിയേറിയ കുടുംബത്തിൽപെട്ട കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. യെരിയൂർ ഗ്രാമത്തിലാണ് സംഭവം.

കുടിയേറ്റ കുടുംബത്തിൽപെട്ടവർ പ്രാദേശികമായി ‘പിച്ചന്ന്’ എന്നറിയപ്പെടുന്ന കാട്ടു പഴം കഴിക്കുകയായിരുന്നു. കാട്ടുപഴം കഴിച്ചതിനെതുടർന്ന് ഒരു സ്ത്രീയും എട്ട് കുട്ടികളും ഛർദ്ദിക്കാൻ തുടങ്ങുകയും വിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 108 ഹെൽപ്പ് ലൈൻ വഴി അടിയന്തര സേവനങ്ങൾ ബന്ധപ്പെടുകയും ചാമരാജനഗറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. അവർ തീവ്രപരിചരണ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർ അറിയിച്ചു. പഴങ്ങളുടെ സാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡോക്ടർ വ്യക്തമാക്കി.

സംഭവം പ്രാദേശിക തലത്തിൽ ഭീതിക്കിടയാക്കിയിട്ടുണ്ട്. പഴത്തിൽ എന്തെങ്കിലും പ്രത്യേക വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗകാരണം കണ്ടെത്താൻ സാമ്പിളുകൾ വിശകലനം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു

Tags:    
News Summary - Children fall ill after consuming wild fruit in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.