അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. രാമജോഗി പേട്ടയിലെ പഴക്കം ചെന്ന കെട്ടിടമാണ് തകർന്ന് വീണത്. വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
അഞ്ജലി (15), ചോട്ടു (30) എന്നിവരാണ് മരിച്ചവരിൽ രണ്ട് പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മൂന്നാമത്തയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. തകർന്നത് പഴയ കെട്ടിടമായിരുന്നെന്നും കെട്ടിടത്തിന്‍റെ അടിത്തറ വളരെ ദുർബലമായിരുന്നെന്നും സമീപവാസികൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.