ന്യൂഡല്‍ഹി: യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിമാനങ്ങളിൽ ചൈൽഡ് റിസ്റ്റ്റേന്റ് സിസ്റ്റം (സി.ആര്.എസ്) നടപ്പാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശം നല്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധാരണ സീറ്റ് ബെല്റ്റിനപ്പുറത്തുള്ള പ്രത്യേക രൂപകല്പന ചെയ്തിട്ടുള്ള സീറ്റുകളും സീറ്റ് ബെല്‍റ്റുകളും ഉള്‍ക്കൊള്ളുന്നതാണ് സി.ആർ.എസ് എന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടഘട്ടങ്ങളില്‍ കുട്ടികളെ ശാരീരികമായി നിയന്ത്രിക്കാന്‍ രക്ഷിതാവിന് കഴിയില്ല. അവർക്ക് അപകടത്തില്‍നിന്ന് അതിജീവിക്കുന്നതിനുള്ള അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ഘടകങ്ങളിലൊന്നാണിതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2020 ആഗസ്റ്റിൽ കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടത്തിന് പിന്നാലെ രൂപവത്കരിച്ച സബ് കമ്മിറ്റി വിമാനങ്ങളിൽ സി.ആര്.എസ് നടപ്പാക്കണമെന്ന് ഡി.ജി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഡി.ജി.സി.എ നിർദേശം നൽകിയത്. വിമാനങ്ങളുടെ മോഡൽ, സീരീസ്, സീറ്റുകൾ തമ്മിലുള്ള അകലം, വിമാനം ഇറങ്ങുമ്പോഴും പുറപ്പെടുമ്പോഴും ഉപയോഗിക്കുന്ന ചൈൽഡ് റിസ്റ്റ്റേന്റ് സിസ്റ്റം എന്നിവ സംബന്ധിച്ച് വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.