2027 സെൻസസിന് തുടക്കം; പ്രവാസികൾ പുറത്ത്

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് ഘ​ട്ട​മാ​യു​ള്ള 2027 സെ​ൻ​സ​സ് (ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ്) ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ടം സ്വ​യം ക​ണ​ക്കെ​ടു​പ്പും (സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ) വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ലും (ഹൗ​സ്‌ ലി​സ്റ്റി​ങ് ഓ​പ​റേ​ഷ​ൻ) ന​ട​ക്കും. ജാ​തി ഉ​ൾ​പ്പെ​ടെ, വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സാ​മ്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ.

ഓ​രോ വീ​ട്ടി​ലെ​യും അ​ടി​സ്ഥാ​ന സാ​ഹ​ച​ര്യം, ആ​സ്തി, സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ 34 ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. വീ​ടു​ക​ൾ അ​ട​ച്ചു​പൂ​ട്ടി രാ​ജ്യ​ത്തി​ന് പു​റ​ത്ത് ക​ഴി​യു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ സെ​ൻ​സ​സി​ന് പു​റ​ത്താ​യി​രി​ക്കു​മെ​ന്ന് ​സെ​ൻ​സ​സ് ക​മീ​ഷ​ണ​ർ കൂ​ടി​യാ​യ ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ മൃ​ത്യു​ഞ്ജ​യ കു​മാ​ർ നാ​രാ​യ​ണ ന്യൂ​ഡ​ൽ​ഹി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ ജൂ​ൺ 16 മു​ത​ൽ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ

കേ​ര​ള​ത്തി​ൽ ജൂ​ൺ 16 മു​ത​ൽ 30 വ​രെ​യു​ള്ള 15 ദി​വ​സം ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി (se.census.gov.in) സെ​ൽ​ഫ് എ​ന്യൂ​മ​​റേ​ഷ​ൻ ന​ട​ക്കും. സെ​ൻ​സ​സി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും സ്വ​ന്തം നി​ല​ക്ക് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ത്താ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യ​തെ​ന്ന് മൃ​ത്യു​ഞ്ജ​യ കു​മാ​ർ നാ​രാ​യ​ണ പ​റ​ഞ്ഞു. വീ​ടു ക​യ​റി​യു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി, വ്യ​ക്തി​ക​ൾ​ക്ക് സ്വ​യം വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മാ​ണി​ത്. 34 ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ൽ ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. വി​വ​രം സ​ബ്മി​റ്റ് ചെ​യ്ത ശേ​ഷം ല​ഭി​ക്കു​ന്ന സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ഐ.​ഡി, വീ​ട്ടി​ലെ​ത്തു​ന്ന എ​ന്യൂ​മ​റേ​റ്റ​ർ​ക്ക് കൈ​മാ​റ​ണം. എ​ന്യൂ​മ​റേ​റ്റ​ർ ഇ​ത് പ​രി​ശോ​ധി​ച്ചു​റ​പ്പാ​ക്കി സെ​ൻ​സ​സി​ൽ ചേ​ർ​ക്കും.

11 സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട സെ​ൻ​സ​സ് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഇ​വി​ട​ങ്ങ​ളി​ൽ ഏ​പ്രി​ൽ 16 മു​ത​ൽ വീ​ടു ക​യ​റി​യു​ള്ള വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങും. അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​മാ​കെ 2026 ഏ​പ്രി​ലി​നും സെ​പ്റ്റം​ബ​റി​നും ഇ​ട​യി​ലു​ള്ള 30 ദി​വ​സ​മാ​ണ് ആ​ദ്യ​ഘ​ട്ട ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്യൂ​മ​റേ​റ്റ​ർ സ​ന്ദ​ർ​ശ​നം ജൂ​ലൈ ഒ​ന്നു മു​ത​ൽ 30 വ​രെ

കേ​ര​ള​ത്തി​ൽ ജൂ​ലൈ ഒ​ന്നു മു​ത​ൽ 30 വ​രെ എ​ന്യൂ​മ​​റേ​റ്റ​ർ​മാ​ർ വീ​ടു ക​യ​റി ഹൗ​സ് ലി​സ്റ്റി​ങ് ഓ​പ​റേ​ഷ​ൻ(​എ​ച്ച്.​എ​ൽ.​ഒ) ന​ട​ത്തും. ഓ​ൺ​ലൈ​നാ​യി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ, എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ 34 ചോ​ദ്യ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് മ​റു​പ​ടി ന​ൽ​ക​ണം. സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നി​ലൂ​ടെ ന​ൽ​കി​യ ഉ​ത്ത​ര​ങ്ങ​ൾ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ പ​രി​ശോ​ധി​ക്കു​ക​യും ഓ​ൺ​ലൈ​നി​ൽ ന​ൽ​കാ​ത്ത​വ​രി​ൽ​നി​ന്ന് 34 ചോ​ദ്യ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ഉ​ത്ത​രം തേ​ടു​ക​യും ചെ​യ്യും. ശേ​ഷം വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും. രാ​ജ്യ​ത്തെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഏ​പ്രി​ൽ ഒ​ന്നി​നും ആ​ഗ​സ്റ്റ് 31നു​മി​ട​യി​ൽ 15 ദി​വ​സ​മാ​ണ് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്ത കാ​ല​യ​ള​വാ​ണ്.

പൂട്ടിക്കിടക്കുന്ന വീടുകൾ എണ്ണില്ല

എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ 2027ലെ ​ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​ൽ പു​റ​ത്താ​കു​മെ​ന്ന് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ മൃ​ത്യു​ഞ്ജ​യ കു​മാ​ർ നാ​രാ​യ​ണ. ജോ​ലി ആ​വ​ശ്യ​ത്തി​നും മ​റ്റും വീ​ടു​ക​ൾ അ​ട​ച്ചു​പൂ​ട്ടി രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​യ പ്ര​വാ​സി​ക​ളും സെ​ൻ​സ​സി​ൽ ഉ​ൾ​പ്പെ​ടി​ല്ലെ​ന്ന് സെ​ൻ​സ​സ് ക​മീ​ഷ​ണ​ർ കൂ​ടി​യാ​യ മൃ​ത്യു​ഞ്ജ​യ കു​മാ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് ‘മാ​ധ്യ​മ’​ത്തി​ന് മ​റു​പ​ടി ന​ൽ​കി.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി എം​ബ​സി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ​ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് സെ​ൻ​സ​സ് രാ​ജ്യ​ത്തെ സാ​ധാ​ര​ണ താ​മ​സ​ക്കാ​ർ​ക്കു​ള്ള​താ​ണെ​ന്നും എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തു​മ്പോ​ൾ വീ​ടു​ക​ളി​ലു​ള്ള​വ​ർ മാ​ത്ര​മാ​ണ് സെ​ൻ​സ​സി​ൽ ഉ​ൾ​പ്പെ​ടു​ക​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച സെ​ൻ​സ​സ് ചു​മ​ത​ല​യു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നും രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​രെ എ​ണ്ണി​ല്ലെ​ന്ന് ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. വീ​ടു​ക​ളി​ല്ലാ​ത്ത ഭ​വ​ന​ര​ഹി​ത​രു​ടെ​യും നാ​ടോ​ടി​ക​ളു​ടെ​യും സ​ന്യാ​സി​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ എ​ന്തു ന​ട​പ​ടി​ക്ര​മം സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ ശേ​ഷ​മേ തീ​രുമാ​നി​ക്കൂ എ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - 2027 Census begins; Expatriates out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.