തെലങ്കാന മുഖ്യന്​ ഒമ്പത്​ ഏക്കറിൽ ആഡംബര കൊട്ടാരം

ഹൈദരാബാദ്​: പട്ടണത്തി​െൻറ ഹൃദയഭാഗമായ ബെഗംപെറ്റിൽ ഒമ്പത്​ ഏക്കറിൽ പരന്നുകിടക്കുന്ന കൊട്ടാരം. ബുള്ളറ്റ്​പ്രൂഫ്​ ജനവാതിലുകൾ, 250 പേരെ ഉൾക്കൊള്ളുന്ന ഒാഡിറ്റോറിയമാക്കി മാറ്റാവുന്ന തിയേറ്റർ, വലിയ കോൺഫറൻസ്​ഹാൾ, സർക്കാർ ഉദ്യോഗസ്​ഥർക്കായി ചെറിയ സെക്ര​േട്ടറിയറ്റി​െൻറ സൗകര്യങ്ങൾ, 300ഒാളം വാഹനങ്ങൾ നിർത്തിയടാനുള്ള സൗകര്യം... തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവി​െൻറ പുതിയ ഒൗദ്യോഗിക വസതിയാണിത്​.

ഇന്ന്​ രാവിലെ മുഖ്യമന്ത്രി പുതിയ വീട്ടിലേക്ക്​ താമസം മാറി. ഇതു വരെ ഇൗ ബംഗ്ലാവിന്​ പിറകിലുള്ള ചെറിയ വീട്ടിലായിരുന്നു താമസം. എന്നാൽ ആ വീടിന്​ വാസ്​തു ദോഷമുണ്ടെന്ന്​ കണ്ടാണ്​ പുതിയ വീട്​ നിർമിച്ചിരിക്കുന്നത്​. വാസ്​തു ​ശാസ്​ത്രമനുസരിച്ച്​ നിർമിച്ച വീടിന്​ 50 കോടിക്കടുത്ത്​ ചെലവ്​ വന്നിട്ടുണ്ട്​. കൂടാതെ വാസ്​തു ശാസത്രമനുസരിച്ച്​ പുതുതായി സർക്കാർ​ ഒാഫീസ്​ കോംപ്ലക്​സും നിർമിക്കുന്നുണ്ട്​.

കോടികൾ മുടക്കി കൊട്ടാരം നിർമിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നാട്ടുകാർ പണത്തിനുവേണ്ടി ​നെ​േട്ടാട്ടമോടു​േമ്പാൾ നികുതി ദായകരു​െട പണമുപയോഗിച്ചാണ്​ ആഡംബര കൊട്ടാരം നിർമിച്ചതെന്ന്​ പ്രതിപക്ഷം ആരോപിച്ചു.

Tags:    
News Summary - Chief Minister KCR Moves Into New 9-Acre Home, Complete With Bulletproof Windows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.