മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന് ‘ഇസഡ്’ കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന് ‘ഇസഡ്’ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സുരക്ഷ ഏജൻസികളുടെ ശിപാർശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഇതുപ്രകാരം 40-45 സായുധ സേനാംഗങ്ങളെ സുരക്ഷക്കായി നിയോഗിക്കും.

ഏപ്രിൽ 19ന് ആരംഭിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് നടപടി. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2022 മേയ് 15നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റത്. 

Tags:    
News Summary - Chief Election Commissioner Rajeev Kumar gets 'Z' category security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.