ഛത്തിസ്ഗഢിലെ പൊലീസുകാർ 13 ടൺ കഞ്ചാവ് കത്തിച്ച് അഞ്ചു മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കിയ കഥ

റായ്പൂർ: നിയമപാലകർ റെയ്ഡിനിടെ പിടിച്ചെടുത്ത കഞ്ചാവും അതുപോലെയുള്ള മയക്കുമരുന്നുകളും തുറസ്സായ സ്ഥലത്തിട്ട് കത്തിക്കുന്നത് പതിവാണ്. എന്നാൽ ഛത്തീസ്ഗഡിൽ ബിലാസ്പൂർ പൊലീസ് സ്റ്റേഷൻ കോടികൾ വില മതിക്കുന്ന കഞ്ചാവ് പോലുള്ള ലഹരിവസ്തുകകൾ അസംസ്കൃത പദാർഥമായി മാറ്റി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ്.

സംസ്ഥാനത്ത് മയക്കു മരുന്ന് ഉപയോഗം തടയാൻ രണ്ടാഴ്ചയായി പ്രചാരണം നടന്നുവരികയായിരുന്നു. പ്രചാരണത്തിനിടെ ബിലാസ്പൂർ പരിധിയിലെ 553 കേസുകളിലായി 13 ടൺ കഞ്ചാവ് കണ്ടുകെട്ടി. പിടികൂടിയ കഞ്ചാവ് ബിലാസ്പൂർ ആസ്ഥാനമായുള്ള സുധ ബയോപവർ പ്രൈവറ്റ് ലിമിറ്റഡ് ശേഖരിച്ചു. 13 ടൺ മയക്കുമരുന്ന് വസ്തുക്കൾ വേർതിരിച്ച ശേഷം, ബക്കറ്റ് എലിവേറ്റർ വഴി ബയോമാസ് നേരിട്ട് ജ്വലിപ്പിക്കാനായി ബോയിലറിലേക്ക് ഇട്ടുകൊടുത്തു.

തുറന്ന അന്തരീക്ഷത്തിലെ കഞ്ചാവ് കത്തിക്കുന്നത് അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കും. അതിനാലാണ് പിടിച്ചെടുത്ത ടൺ കണക്കിന് മയക്കുമരുന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള അസംസ്കൃതപദാർഥമായി മാറ്റാൻ തീരുമാനിച്ചതെന്ന് ബിലാസ്പൂർ സോൺ ഇൻസ്പെക്ടർ ജനറൽ രത്തൻ ലാൽ ഡാംഗി പറഞ്ഞു.

മയക്കുമരുന്ന് സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള ചുമതല നിർവഹിക്കുന്നതിന് ബിലാസ്പൂർ പോലീസ് ഐ.ജിയുടെ നേതൃത്വത്തിൽ നാലംഗ 'ഹൈ പവർ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി' രൂപീകരിച്ചു. സാധാരണയായി 10 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഏകദേശം 20 ടൺ ബയോമാസ് മെറ്റീരിയലുകൾ ആവശ്യമാണ്.

ഇവിടെ ഞങ്ങൾക്ക് 13 ടൺ കഞ്ചാവ് ലഭിച്ചു. അത് കത്തിച്ച് കുറഞ്ഞത് അഞ്ചു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. വൈദ്യുതി ഛത്തീസ്ഗഡ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് വിതരണം ചെയ്തു. ഇത്തരം അസാധാരണമായ ഉദ്യമത്തിലൂടെ, ബോയിലറിൽ നിന്ന് നേരിട്ട് 50 മീറ്റർ ഉയരമുള്ള ചിമ്മിനിയിലേക്ക് ചെറിയ പുക ചിതറിത്തെറിച്ചതിനാൽ പരിസ്ഥിതിക്ക് ഒരു ദോഷവും സംഭവിച്ചില്ല, "സുധ ബയോപവർ പ്രൈവറ്റ് ലിമിറ്റഡിന്റെ ജനറൽ മാനേജർ (ടെക്‌നിക്കൽ) എസ്.വി രാജു പറഞ്ഞു.

Tags:    
News Summary - Chhattisgarh: Seized Ganja used as biomass to produce 5 MW power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.