രാം നാരായണന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അനുവദിച്ച്‌ ഛത്തീസ്ഗഡ് സര്‍ക്കാര്‍

റായ്പൂര്‍: വാളയാറില്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട  രാം നാരായണൻ ഭയ്യാലിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. സക്തി ജില്ലയിലെ കാര്‍ഹി ഗ്രാമക്കാരനായ രാം നാരായണനെ ഡിസംബര്‍ 17നാണ് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സംഭവം ദൗര്‍ഭാഗ്യകരവും മനുഷ്യത്വരഹിതവുമാണെന്ന് അഭിപ്രായപ്പെട്ട ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് രാമനാരായണന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

'' കേരളത്തിലെ പാലക്കാട്ട്, ഛത്തീസ്ഗഢില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ രാം നാരായന്‍ ബാഗേലിന് സംഭവിച്ച ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമായ സംഭവത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. നിരപരാധികളായ ഏതൊരു പൗരനുമെതിരായ ഇത്തരം അക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്.''-അദ്ദേഹം പറഞ്ഞു.

ഈ ഹീനമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി ഉറപ്പാക്കണമെന്ന് അദ്ദേഹം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ഉടന്‍ തന്നെ കേരളത്തിലേക്ക് അയച്ചതായും, അദ്ദേഹത്തിന്റെ മൃതദേഹം അര്‍ഹമായ ആദരവോടെയും സൗകര്യങ്ങളോടെയും ജന്മനാട്ടിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങള്‍ സായ് പറഞ്ഞു.

സംഭവത്തിൽ കേരള പോലീസ് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നതായി മന്ത്രി കെ. രാജൻ നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Chhattisgarh government grants Rs 5 lakh to Ram Narayan's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.