ഒാക്സിജൻ തീർന്നു; വെന്‍റിലേറ്ററിൽ കഴിഞ്ഞ അഞ്ച് വയസുകാരി മരിച്ചു 

റായ്പൂർ: വെന്‍റിലേറ്ററിൽ കഴിയുകയായിരുന്ന അഞ്ച് വയസുകാരി ഒാക്സിജൻ തീർന്നതിനെ തുടർന്ന് മരിച്ചു. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലാ ആശുപത്രിയിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ 160 കിലോമീറ്റർ അകലെയുള്ള ജഗ്ദൽപൂർ മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ മാറ്റുന്നതിനിടെയാണ് ഒാക്സിജൻ തീർന്നത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ അഞ്ചുവയസുകാരി ബുൽബുൽ കുടിയാം ആണ് മരിച്ചത്.  

ടൊയ്നർ സ്വദേശിയായ പെൺകുട്ടി ആഗസ്റ്റ് 22 മുതൽ ബസ്തറിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സാധാരണ ഒാക്സിജൻ സിലിണ്ടർ ഉപയോഗിച്ച് രോഗികളെ മെഡിക്കൽ കൊളേജിലേക്ക് മാറ്റാറുണ്ട്. എന്നാൽ ഇപ്രാവശ്യം എങ്ങിനെ ഒാക്സിജൻ തീർന്നുവെന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ചീഫ് മെഡിക്കൽ ഒഫീസർ ഡോ. ബി ആർ പൂജാരി പറഞ്ഞു. 

Tags:    
News Summary - Chhattisgarh Girl, On Ventilator, Dies After Cylinder Runs Out Of Oxygen-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.