Posted On
date_range Updated On
date_range വിശാഖപട്ടണത്തിന് പുറമെ ഛത്തീസ്ഗഢിലും വിഷവാതകചോർച്ച; ഏഴുപേർ ആശുപത്രിയിൽ
ന്യൂഡൽഹി: വിശാഖപട്ടണത്തിന് പുറമെ ഛത്തീസ്ഗഢിലും വിഷവാതകചോർച്ച. ഏഴുതൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട മൂന്നുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. ഛത്തീസ്ഗഢിലെ റായ്ഗഢ് ജില്ലയിലെ പേപ്പർ മില്ലിലാണ് സംഭവം. പേപ്പർ മില്ല് തുറന്ന് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നു.
വിഷവാതകം ചോർന്നത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതരാണ് സംഭവം അറിയിച്ചതെന്നും റായ്ഗഢ് പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് അറിയിച്ചു.
ബുധനാഴ്ച രാത്രിയിലാണ് വിഷവാതകം ചോർന്നതെന്നാണ് വിവരം. ലോക്ഡൗണിനെ തുടർന്ന് മില്ല് അടച്ചിട്ടിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.