ചേതേശ്വർ പൂജാരയുടെ സഹോദരീഭർത്താവ് ജീത് രസിക്ഭായ്, പൂജായും സഹോദരിയും ഭർത്താവും

ചേതേശ്വർ പൂജാരയുടെ സഹോദരീഭർത്താവ് വീട്ടിൽ മരിച്ച നിലയിൽ

രാജ്കോട്ട്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയുടെ സഹോദരീഭർത്താവിനെ രാജ്കോട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാളവ്യനഗറിൽ താമസിക്കുന്ന ജീത് രസിക്ഭായ് പബാരിയാണ് മരിച്ചത്.

രാവിലെ ഒൻപത് മണിയോടെ വീട്ടുകാരാണ് ജീതിനെ അവശനിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാളവ്യനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ജീതിന്റെ മുൻ കാമുകി ബലാത്സംഗ കേസ് ഫയൽ ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് വലിയ മാനസിക ബുദ്ധിമുട്ടിലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. 

Tags:    
News Summary - Cheteshwar Pujara’s brother-in-law found dead at Rajkot home: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.