'അഴിമതി ഇല്ലാതാക്കാൻ മോദി അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചാൽ പിന്തുണക്കുമോ'

ന്യൂഡൽഹി: ​'അഴിമതി ഇല്ലാതാക്കാനും പ്രതികളെ ശിക്ഷിക്കാനും മോദി അടിയന്തരാവസ്​ഥ ​പ്രഖ്യാപിച്ചാൽ അതിനെ പിന്തുണക്കുമോ. നേതാവായി മോദിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുകയും അതേസമയം അദ്ദേഹം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുകയാ​ണെങ്കിൽ മോദിയെ പിന്തുണക്കുമോ'.​

എഴുത്തുകാരൻ ചേതൻ ഭഗവത് കഴിഞ്ഞ ദിവസമാണ്​ ​താൻ എഴുതുന്ന പുതിയ ലേഖനത്തി​​െൻറ വിവര ശേഖരണത്തിനായി ഇൗ ചോദ്യങ്ങൾ ട്വിറ്ററിൽ നിരത്തിയത്​. എന്നാൽ രണ്ട്​ ചോദ്യങ്ങളിലും 50 ശതമാനത്തിലധികം ആളുകളും മോദിയെ അനുകൂലിച്ചെന്നും അദ്ദേഹം പറയുന്നു.

തുടർന്ന്​ ജനാധിപത്യം എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയാത്തവരാണ് മോദിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതെന്നും നേതാക്കളെ ഇത്തരത്തില്‍ കണ്ണടച്ച് പിന്തുണക്കുന്നത് അവർക്കും രാജ്യത്തിനും ദോഷകരമായി​ മാത്രമേ ബാധിക്കുകയുള്ളുവെന്നും ചേതന്‍ ഭഗത് ട്വീറ്റുചെയ്​തു. നേരത്തെ കോടികൾ ചെലവഴിച്ച്​ ബി.ജെ.പി സര്‍ക്കാർ നിർമിച്ച മുംബൈയിലെ ഛത്രപതി ശിവജി സ്മാരക നിര്‍മ്മാണത്തിനെതിരെയും അദ്ദേഹം​ രംഗത്ത്​ വന്നിരുന്നു.   

 

Tags:    
News Summary - chetan bhagat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.