Posted On
date_range Updated On
date_range അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ 5000 രൂപക്ക് വിറ്റു; മാതാവടക്കം രണ്ടു സ്ത്രീകൾ പിടിയിൽ
ചെന്നൈ: അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് മാതാവടക്കം രണ്ടു സ്ത്രീകൾ പിടിയിലായി. ചെന്നൈ പൊലീസാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.
സേലൈയൂർ മാപ്പേടിലാണ് സംഭവം. കുഞ്ഞിനെ 5000 രൂപക്ക് വാങ്ങിയ സ്ത്രീയാണ് മാതാവിനൊപ്പം അറസ്റ്റിലായത്. കുഞ്ഞിനെ കാണാനില്ലാത്തത് ശ്രദ്ധിച്ച ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ശുചീകരണ തൊഴിലാളിയായ സ്ത്രീയുടെ മൂന്നാമത്തെ കുഞ്ഞാണിത്. കുറഞ്ഞ വരുമാനം കാരണം സാമ്പത്തിക പ്രയാസത്തിലായതിനാലാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
വിവാഹം കഴിഞ്ഞ് പത്ത് വർഷമായിട്ടും കുട്ടികളില്ലാത്ത തന്‍റെ സഹോദരന് വേണ്ടിയാണ് പണം നൽകിയതെന്ന് കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.