ചെന്നൈ-ബംഗളുരു- മൈസൂരു റുട്ടിൽ പരീക്ഷണ ഓട്ടത്തിനിടെ വന്ദേഭാരത് ട്രെയിൻ

കെ.എസ്.ആർ ബംഗളുരു സിറ്റി സ്റ്റേഷനിലെത്തിയപ്പോൾ

ചെന്നൈ- മൈസൂരു വന്ദേഭാരത് നാളെ മുതൽ

ചെന്നൈ: ചെന്നൈയിൽ നിന്ന് ബംഗളുരു- മൈസൂരു റുട്ടിൽ അർധ അതിവേഗ ട്രെയിനായ വന്ദേഭാരതിന് വെള്ളിയാഴ്ച ബംഗളുരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാണിക്കും.

ബുധനാഴ്ചകളിലൊഴികെ ചെന്നൈ സെൻട്രലിൽ നിന്ന് രവിലെ 5.50ന് പുറ​പ്പെടുന്ന വന്ദേഭാരത് 10.25ന് ബംഗളുരുവും 12.30നു മൈസൂരുവും എത്തും. തിരിച്ചു ഉച്ചക്ക് 01.5ന് മൈസൂരുവിൽ നിന്ന് പുറ​പ്പെടും. 2.55ന് ബംഗളുരുവിലും രാത്രി 7.35ന് ചെന്നൈയിലുമെത്തും. 180 കി​ലോമീറ്റർവ​െര വേഗത്തിൽ കുതിക്കാവുന്ന ഈ ട്രെയിനിന് ചെന്നൈക്കും മൈസുരുവിനുമിടയിൽ കാട്ട്പാടി, ജോലാർപേട്ട്, കെ.എസ്.ആർ ബംഗളുരു സിറ്റി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

ശരാശരി മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത്തിലാകും ഓടുക. വയനാടിൽ നിന്നുള്ളവർക്കടക്കം എളുപ്പത്തിൽ ചെന്നൈയിലെത്താം.

രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരതിനാണ് തുടക്കമാകുന്നത്. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ കൂടിയാണിത്.

Tags:    
News Summary - Chennai-Mysore Vande Bharat from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.