റായ്പുർ: പ്രമുഖ ദേശീയ നേതാക്കളുടെ പടയോട്ടവും ആരോപണ പ്രത്യാരോപണങ്ങളും നക്സൽ ആക്രമണങ്ങളും നേരിട്ട ഛത്തിസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശനിയാഴ്ച തിരശ്ശീല വീണു. രാജ്യത്തെ ഏറ്റവും ശക്തമായി നക്സൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ അതീവ സുരക്ഷ സംവിധാനങ്ങൾക്ക് നടുവിൽ വോട്ടർമാർ തിങ്കളാഴ്ച പോളിങ് ബൂത്തിൽ എത്തും.
18 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. മൂന്നു തവണയായി ഛത്തിസ്ഗഢ് ഭരിച്ച ബി.ജെ.പിയുടെ രമൺ സിങ് സർക്കാറിനെ താഴെയിറക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന് അജിത് സിങ്-മായാവതി കൂട്ടുകെട്ട് ഭീഷണിയാണ്. കോൺഗ്രസ് പക്ഷത്ത് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നക്സൽ മേഖലയിൽ പ്രചാരണത്തിന് എത്തിയപ്പോൾ ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ നേതാക്കളുടെ പടതന്നെ പ്രചാരണത്തിന് എത്തി. മുഖ്യമന്ത്രി രമൺ സിങ് ഉൾപ്പെടെ 190 സ്ഥാനാർഥികളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.