റോഹ്തക്: രാജ്യത്തിന് ഐ.എസ്.ആർ.ഒ ആവേശം ബാധിച്ചുവെന്നും ചന്ദ്രയാൻ-2 ദൗത്യം ജനങ് ങളെ ഒന്നിപ്പിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തിനും പരാജയത്തിനുമപ്പ ുറത്തെ വിഷയങ്ങളിലാണ് രാജ്യമിപ്പോൾ നോക്കുന്നതെന്നും ബി.ജെ.പി റാലിയിൽ അദ്ദേഹം പറഞ്ഞു.
‘സെപ്റ്റംബർ ഏഴിന് പുലർച്ച 1.50ന് 100 സെക്കൻഡ് കഴിഞ്ഞയുടൻ നടന്ന ഒരു സംഭവം രാജ്യത്തെ ഒന്നിപ്പിച്ചു. സ്പോർട്സ്മാൻ സ്പിരിറ്റുപോലെ ഒരു ഐ.എസ്.ആർ.ഒ സ്പിരിറ്റ് രാജ്യത്തെ ആവേശിച്ചുകഴിഞ്ഞിരിക്കുന്നു. നിഷേധാത്മകതയെ ഇനിയും വരിക്കാൻ ജനങ്ങൾ ഒരുക്കമല്ല. സ്വപ്നം സഫലമാക്കാൻ രാജ്യത്തിന് സാധ്യമാണ്. വിജയ, പരാജയങ്ങളുടെ നിർവചനമാണ് ആ 100 സെക്കൻഡിൽ മാറിയത്’- മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.