ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് ചന്ദൻ മിത്ര പാർട്ടിയിൽ നിന്ന് രാജി വെച്ചു. ബുധനാഴ്ചയാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് ചന്ദൻ മിത്ര രാജിക്കത്ത് നൽകിയത്. താൻ ഇനി ഏത് പാർട്ടിയിൽ ചേരണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ചന്ദൻ മിത്ര ജൂലൈ 21ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പാർട്ടിക്കകത്ത് എൽ.കെ. അദ്വാനിയുടെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന ചന്ദൻ മിത്ര രണ്ടു തവണ രാജ്യസഭ എം.പിയായിട്ടുണ്ട്. നാമനിർദേശത്തിലൂടെ 2003 ആഗസ്ത് മുതൽ 2009 വരെ രാജ്യസഭ എംപിയായ ചന്ദൻ മിത്ര 2010ൽ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിേലക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016ലാണ് അദ്ദേഹത്തിെൻറ കാലാവധി തീർന്നത്. ദി പയനീറിെൻറ എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് ചന്ദൻ മിത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.